Ezekiel 6:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രക്ഷപെട്ടവരായ നിങ്ങള്‍ വിജാതീയരുടെ ഇടയില്‍ പ്രവാസികളായി കഴിയുമ്പോള്‍ നിങ്ങള്‍ അവിശ്വസ്തരായി എന്നെ വിട്ടകലുകയും വിഗ്രഹങ്ങളുടെ പിന്നാലെ പോവുകയും ചെയ്തപ്പോള്‍ ഞാന്‍ എത്രമാത്രം ദുഃഖിച്ചു എന്നു നിങ്ങള്‍ ഓര്‍ക്കും. അപ്പോള്‍ നിങ്ങളുടെ മ്ലേച്ഛതകളും തിന്മകളും ഓര്‍ത്തു നിങ്ങള്‍ സ്വയം വെറുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഓർക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവർക്കു തങ്ങളോടു തന്നേ വെറുപ്പുതോന്നും.
Malayalam 1992 MBSI
എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ തകര്‍ത്തുകളഞ്ഞശേഷം, നിങ്ങളില്‍ ചാടിപ്പോയവര്‍, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയില്‍വെച്ചു എന്നെ ഔര്‍ക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ നിമിത്തം അവര്‍ക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നെ വിട്ടകന്ന് പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചുകൊണ്ടുപോയ ജനതകളുടെ ഇടയിൽവച്ച് എന്നെ ഓർക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങളാലും അവർക്ക് അവരോടു തന്നെ വെറുപ്പുതോന്നും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ തകര്‍ത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവര്‍, അവരെ പിടിച്ചുകൊണ്ടുപോയ ജാതികളുടെ ഇടയിൽവച്ച് എന്നെ ഓര്‍ക്കും; അവരുടെ സകല മ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ നിമിത്തം അവര്‍ക്കു തങ്ങളോടുതന്നെ വെറുപ്പുതോന്നും.
Malayalam Bible POC-ML 2013
എന്നില്‍ നിന്ന്‌ അകന്നുപോയവരുടെ അവിശ്വസ്‌തഹൃദയം ഞാന്‍ തകര്‍ക്കുകയും, വഴിപിഴച്ചവിഗ്രഹങ്ങള്‍ക്കു പിന്നാലെ പായുന്ന കണ്ണുകളെ ഞാന്‍ അന്‌ധമാക്കുകയും ചെയ്യുമ്പോള്‍, രക്‌ഷപെട്ട്‌ അടിമകളായി ജനതകളുടെ ഇടയില്‍ പാര്‍ക്കുന്ന അവര്‍ എന്നെ ഓര്‍ക്കും. തങ്ങള്‍ ചെയ്‌ത തിന്‍മകളും മ്ലേച്ഛത കളും വിചാരിച്ച്‌ അവര്‍ സ്വന്തം ദൃഷ്‌ടിയില്‍ത്തന്നെ നിന്‌ദ്യരായിത്തീരും. ഞാനാണ്‌ കര്‍ത്താവെന്ന്‌ അവര്‍ അപ്പോള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ തങ്ങളെ ബന്ധിതരായി കൊണ്ടുപോയിരിക്കുന്ന ദേശങ്ങളിൽവെച്ച് രക്ഷപ്പെട്ടവരായ ജനം എന്നെവിട്ടു പിന്മാറിപ്പോയി വ്യഭിചാരംചെയ്യുന്ന അവരുടെ ഹൃദയങ്ങൾകൊണ്ടും തങ്ങളുടെ വിഗ്രഹങ്ങളെ കണ്ണുകളാൽ മോഹിച്ചതുകൊണ്ടും അവർ എന്നെ എത്രയധികം ദുഃഖിതനാക്കിയെന്നും ഓർക്കും. തങ്ങൾചെയ്ത തിന്മകളോർത്തും തങ്ങളുടെ മ്ലേച്ഛതകൾ ചിന്തിച്ചും അവർ തങ്ങളെത്തന്നെ വെറുക്കും.