Ezekiel 7:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമയമായി; ദിവസം അടുത്തു. വാങ്ങുന്നവന്‍ സന്തോഷിക്കാതെയും വില്‍ക്കുന്നവന്‍ വിലപിക്കാതെയും ഇരിക്കട്ടെ. കാരണം, ദൈവകോപം എല്ലാവരുടെയുംമേല്‍ ഒരുപോലെ നിപതിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവൻ സന്തോഷിക്കയും വില്ക്കുന്നവൻ ദുഃഖിക്കയും വേണ്ടാ.
Malayalam 1992 MBSI
കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ വാങ്ങുന്നവൻ സന്തോഷിക്കുകയും വില്ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവന്‍ സന്തോഷിക്കയും വില്ക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
Malayalam Bible POC-ML 2013
വാങ്ങുന്നവന്‍ സന്തോഷിക്കുകയോ വില്‍ക്കുന്നവന്‍ വിലപിക്കുകയോ വേണ്ടാ. ജനം മുഴുവന്‍െറയും മേല്‍ ക്രോധം പതിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം എത്തിച്ചേർന്നു! വാങ്ങുന്നവർ സന്തോഷിക്കുകയോ വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു.