Ezekiel 7:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇരുവരും ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു താന്‍ വിറ്റതു തിരിച്ചുകിട്ടുകയില്ല. ദൈവകോപം സര്‍വജനത്തിന്‍റെയുംമേല്‍ നിപതിച്ചിരിക്കുന്നുവല്ലോ. അതു പിന്‍വാങ്ങുകയില്ല. തന്‍റെ അധര്‍മം നിമിത്തം അവരില്‍ ആരും ജീവനോടെ ശേഷിക്കുകയില്ല. അവര്‍ കാഹളം മുഴക്കി. എന്നാല്‍ എല്ലാവരുടെയുംമേല്‍ എന്‍റെ ക്രോധം നിപതിച്ചിരിക്കുകയാല്‍ ആരും യുദ്ധത്തിനു പോകുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
Malayalam 1992 MBSI
അവര്‍ ജീവിച്ചിരുന്നാലും വിലക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തില്‍ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ജീവിച്ചിരുന്നാലും വില്ക്കുന്നവന് വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്‍റെ സകല കോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
Malayalam Bible POC-ML 2013
ഇരുവരും ജീവിച്ചിരുന്നാല്‍ത്തന്നെ വില്‍ക്കുന്നവനു വിറ്റതു തിരിച്ചു കിട്ടുകയില്ല, എന്തെന്നാല്‍ ജനം മുഴുവന്‍െറയുംമേല്‍ എന്‍െറ ക്രോധം പതിച്ചിരിക്കുന്നു. അകൃത്യങ്ങളില്‍ തുടരുന്നതുകൊണ്ട് ഒരുവനും ജീവന്‍ നില നിര്‍ത്താനാവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം വിറ്റവന് താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള ദർശനം മറിച്ചാകുകയില്ല. അവരുടെ പാപംനിമിത്തം ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല.