Ezekiel 7:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ അവരുടെ വാസസ്ഥലങ്ങള്‍ കൈവശമാക്കാന്‍ ഏറ്റവും നീചരായ ജനതകളെ ഞാന്‍ കൊണ്ടുവരും. അവര്‍ അവരുടെ വിശുദ്ധസ്ഥലങ്ങള്‍ മലിനമാക്കും. ഞാന്‍ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോള്‍ അവര്‍ ശാന്തിതേടും; എന്നാല്‍ അത് അവര്‍ക്കു ലഭിക്കുകയില്ല. നാശത്തിന്മേല്‍ നാശം വന്നുചേരും;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
Malayalam 1992 MBSI
ഞാന്‍ ജാതികളില്‍ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകൾ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.
Malayalam Bible POC-ML 2013
ഞാന്‍ ജനതകളില്‍ ഏറ്റവും നീചന്‍മാരെ കൊണ്ടുവരും; അവര്‍ അവരുടെ ഭവനങ്ങള്‍ കൈവശപ്പെടുത്തും. ശക്‌തന്‍മാരുടെ അഹന്തയ്‌ക്ക്‌ ഞാന്‍ അറുതി വരുത്തും. അവരുടെ വിശുദ്‌ധസ്‌ഥലങ്ങള്‍ അശുദ്‌ധമാക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും.