Ezekiel 7:3 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, നിന്‍റെ അവസാനം അടുത്തിരിക്കുന്നു. നിന്‍റെമേല്‍ ഞാന്‍ എന്‍റെ ക്രോധം അഴിച്ചുവിടും. നിന്‍റെ പ്രവൃത്തികള്‍ക്ക് അനുസൃതമായി ഞാന്‍ നിന്നെ വിധിക്കും. നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും തക്കവിധം ഞാന്‍ നിന്നെ ശിക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ചു നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ച് നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോള്‍ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാന്‍ എന്‍റെ കോപം നിന്റെമേൽ അയച്ച് നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്‍റെ സകല മ്ലേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.
Malayalam Bible POC-ML 2013
ഇതാ, നിന്‍െറ അവസാനം അടുത്തിരിക്കുന്നു. എന്‍െറ കോപം നിന്‍െറ മേല്‍ ഞാന്‍ അഴിച്ചുവിടും. നിന്‍െറ പ്രവൃത്തികള്‍ക്കനുസൃതമായി നിന്നെ ഞാന്‍ വിധിക്കും. നിന്‍െറ എല്ലാ മ്ലേച്‌ഛതകള്‍ക്കും നിന്നെ ഞാന്‍ ശിക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു, ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും. നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും.