Ezekiel 8:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആറാം വര്‍ഷം ആറാം മാസം അഞ്ചാം ദിവസം യെഹൂദായിലെ ജനപ്രമാണികളോടുകൂടി ഞാന്‍ എന്‍റെ ഭവനത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ സര്‍വേശ്വരനായ കര്‍ത്താവിന്‍റെ ശക്തി എന്‍റെമേല്‍ വന്നു. ഞാന്‍ നോക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.
Malayalam 1992 MBSI
ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാന്‍ വീട്ടില്‍ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍ എന്റെ മുമ്പില്‍ ഇരിക്കയും ചെയ്തപ്പോള്‍ അവിടെ യഹോവയായ കര്ത്താവിന്റെ കൈ എന്റെമേല്‍ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ, യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാന്‍ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍ എന്‍റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോള്‍ അവിടെ യഹോവയായ കര്ത്താവിന്റെ കൈ എന്റെമേൽ വന്നു.
Malayalam Bible POC-ML 2013
ആറാംവര്‍ഷം ആറാംമാസം അഞ്ചാം ദിവസം ഞാന്‍ എന്‍െറ വീട്ടില്‍ ഇരിക്കുകയായിരുന്നു. എന്‍െറ മുമ്പില്‍ യൂദായിലെ ശ്രഷ്‌ഠന്‍മാരും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ വച്ചു ദൈവമായ കര്‍ത്താവിന്‍െറ കരം എന്‍െറ മേല്‍ വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആറാംവർഷം ആറാംമാസം അഞ്ചാംതീയതി ഞാൻ എന്റെ വീട്ടിൽ ഇരിക്കുമ്പോൾ യെഹൂദനേതാക്കന്മാർ എന്റെമുമ്പിൽ ഇരുന്നിരുന്നു. അപ്പോൾ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.