Ezekiel 8:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എന്നെ ദേവാലയത്തിന്‍റെ വടക്കേ കവാടത്തിന്‍റെ മുമ്പിലേക്കു കൊണ്ടുവന്നു. അവിടെ തമ്മൂസിനെ ചൊല്ലി സ്‍ത്രീകള്‍ വിലപിക്കുന്നുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.
Malayalam 1992 MBSI
അവന്‍ എന്നെ യഹോവയുടെ ആലയത്തില്‍ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കല്‍ കൊണ്ടുപോയി, അവിടെ സ്ത്രീകള്‍ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാന്‍ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിലേക്ക് കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച് കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്‍റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകള്‍ തമ്മൂസിനെക്കുറിച്ച് കരഞ്ഞുംകൊണ്ട് ഇരിക്കുന്നതു ഞാന്‍ കണ്ടു.
Malayalam Bible POC-ML 2013
അവിടുന്ന്‌ എന്നെ ദേവാലയത്തിന്‍െറ വടക്കേ വാതിലിന്‍െറ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ തമ്മൂസിനെക്കുറിച്ചു വിലപിക്കുന്ന സ്‌ത്രീകള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് യഹോവയുടെ ആലയത്തിന്റെ വടക്കോട്ടുള്ള കവാടത്തിന്റെ പ്രവേശനത്തിലേക്ക് അവിടന്ന് എന്നെ കൊണ്ടുവന്നു. അവിടെ സ്ത്രീകൾ തമ്മൂസുദേവനുവേണ്ടി കരഞ്ഞുകൊണ്ടിരുന്നു.