Ezekiel 8:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൈപോലെ തോന്നിയ ഭാഗം നീട്ടി അയാള്‍ എന്‍റെ മുടിക്കു പിടിച്ചു; ദൈവാത്മാവ് എന്നെ ആകാശത്തിന്‍റെയും ഭൂമിയുടെയും മധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനത്തില്‍ എന്നെ യെരൂശലേമിലേക്കു നയിച്ചു; അവിടെ അകത്തെ അങ്കണത്തിന്‍റെ വടക്കേ വാതില്‌ക്കല്‍ എന്നെ നിര്‍ത്തി. ദൈവത്തിന്‍റെ തീക്ഷ്ണത ജ്വലിപ്പിക്കുന്ന ബിംബത്തിന്‍റെ പീഠവും അവിടെ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
Malayalam 1992 MBSI
അവന്‍ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനങ്ങളില്‍ യെരൂശലേമില്‍ വടക്കോട്ടുള്ള അകത്തെ വാതില്‍ക്കല്‍ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യത്തിലേക്ക് ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ അസൂയ ജനിപ്പിക്കുന്ന അസൂയാബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്‍റെയും മധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീക്ഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാബിംബത്തിന്‍റെ ഇരിപ്പിടം ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
കൈപോലെ തോന്നിയ ഭാഗംനീട്ടി അവന്‍ എന്‍െറ മുടിക്കു പിടിച്ചു; ആത്‌മാവ്‌ എന്നെ ഭൂമിയുടെയും ആകാശത്തിന്‍െറയും മധ്യത്തിലേക്ക്‌ ഉയര്‍ത്തി. ദൈവത്തില്‍നിന്നുള്ള ദര്‍ശനങ്ങളില്‍ എന്നെ ജറുസലെമില്‍ അകത്തെ അങ്കണത്തിന്‍െറ വടക്കേ വാതില്‍ക്കലേക്കു കൊണ്ടുപോയി. അസൂയ ജനിപ്പിക്കുന്ന അസൂയാവിഗ്രഹത്തിന്‍െറ പീഠം അവിടെ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്നു തന്റെ കൈപോലെ ഒന്നു നീട്ടി എന്റെ തലമുടി പിടിച്ചു. ആത്മാവ് എന്നെ ഭൂമിക്കും ആകാശത്തിനും മധ്യേ ഉയർത്തി ദൈവത്തിൽനിന്നുള്ള ദർശനത്തിൽ എന്നെ ജെറുശലേമിൽ അകത്തെ അങ്കണത്തിന്റെ വടക്കേകവാടത്തിന്റെ പ്രവേശനത്തിൽ കൊണ്ടുവന്നു. അവിടെ വളരെയധികം അസൂയ ഉത്തേജിപ്പിക്കുന്ന വലിയൊരു വിഗ്രഹം ഉണ്ടായിരുന്നു.