Ezekiel 8:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ വടക്കോട്ടു നോക്കുക” ഞാന്‍ അവിടേക്കു നോക്കി. അതാ യാഗപീഠത്തിന്‍റെ വാതില്‌ക്കല്‍ വടക്കു ഭാഗത്തു ദൈവത്തിന്‍റെ തീക്ഷ്ണത ജ്വലിക്കുന്ന വിഗ്രഹം നില്‌ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷ്ണതാബിംബത്തെ കണ്ടു.
Malayalam 1992 MBSI
അവന്‍ എന്നോടുമനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന്‍ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കല്‍ തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക” എന്ന് കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിനു വടക്കോട്ട്, പ്രവേശനകവാടത്തിൽ തന്നെ, ആ അസൂയാബിംബത്തെ കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എന്നോട്: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന്‍ തലപൊക്കി വടക്കോട്ട് നോക്കി; യാഗപീഠത്തിന്‍റെ വാതിലിനു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നെ, ആ തീക്ഷ്ണതാബിംബത്തെ കണ്ടു.
Malayalam Bible POC-ML 2013
അവിടുന്ന്‌ എന്നോട്‌ അരുളിചെയ്‌തു: മനുഷ്യപുത്രാ, വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തുക. ഞാന്‍ വടക്കു ദിക്കിലേക്കു കണ്ണുകളുയര്‍ത്തി. അതാ, ബലിപീഠത്തിന്‍െറ വാതില്‍ക്കല്‍ വടക്കുവശത്ത്‌ ആ അസൂയാവിഗ്രഹം നില്‍ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, കണ്ണുകൾ ഉയർത്തി വടക്കോട്ടുനോക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ കണ്ണുയർത്തി വടക്കോട്ടു നോക്കി. യാഗപീഠത്തിന്റെ കവാടത്തിന് വടക്കായി പ്രവേശനത്തിങ്കൽ അസൂയാവിഗ്രഹം ഉണ്ടായിരുന്നു.