Ezekiel 8:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, അവര്‍ എന്താണ് ചെയ്യുന്നതെന്നു നീ കാണുന്നില്ലേ? ഞാന്‍ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകാനായി ഇസ്രായേല്‍ജനം മഹാമ്ലേച്ഛതകള്‍ അവിടെ കാട്ടുന്നു. എന്നാല്‍ ഇതിലും വലിയ മ്ലേച്ഛതകള്‍ നീ കാണും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
അവന്‍ എന്നോടുമനുഷ്യപുത്രാ, അവര്‍ ചെയ്യുന്നതു, ഞാന്‍ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേല്‍ഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകള്‍ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിന് യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എന്നോട്: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നത്, ഞാന്‍ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിനു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകള്‍ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നത് നീ കാണുന്നുണ്ടോ? എന്‍െറ വിശുദ്‌ധസ്‌ഥലത്തുനിന്ന് എന്നെതുരത്താന്‍വേണ്ടി ഇസ്രായേല്‍ജനം അവിടെ ചെയ്‌തുകൂട്ടുന്ന കടുത്ത മ്ലേച്ഛതകള്‍ നീ കാണുന്നുണ്ടോ? ഇതിനെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ ഇനിയും കാണും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, അവർ ചെയ്യുന്നതു നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എന്നെ ആട്ടിപ്പായിക്കുംവിധം ഇസ്രായേൽഗൃഹം ചെയ്യുന്ന ഏറ്റവും അറപ്പുളവാക്കുന്ന പ്രവൃത്തികൾ നീ കാണുന്നുണ്ടോ? ഇതിലും നീചമായതു നീ ഇനിയും കാണും.”