Ezekiel 9:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ആറു പേര്‍ മാരകായുധങ്ങളുമായി ഉത്തരദിക്കിലേക്കുള്ള മുകളിലത്തെ കവാടം വഴിയായി വന്നു. അവരുടെകൂടെ ചണവസ്ത്രം ധരിച്ച ഒരാള്‍ ഉണ്ടായിരുന്നു. എഴുത്തുസാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഒരു സഞ്ചിയും അയാള്‍ പാര്‍ശ്വത്തില്‍ വഹിച്ചിരുന്നു. അവര്‍ ഓടുകൊണ്ടു നിര്‍മിച്ച യാഗപീഠത്തിന്‍റെ മുമ്പില്‍ച്ചെന്നു നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.
Malayalam 1992 MBSI
അപ്പോള്‍ ആറു പുരുഷന്മാര്‍, ഔരോരുത്തനും വെണ്മഴു കയ്യില്‍ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവില്‍ ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മുകളിലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്റെ അരികിൽ നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ആറ് പുരുഷന്മാര്‍, ഓരോരുത്തനും വെണ്‍മഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്‍റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്‍റെ അരികെ നിന്നു.
Malayalam Bible POC-ML 2013
ഇതാ, ആറുപേര്‍ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്‍െറ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയില്‍ മാരകായുധമുണ്ടായിരുന്നു. ചണവസ്‌ത്രം ധരി ച്ചഒരുവന്‍ അവരുടെകൂടെ ഉണ്ടായിരുന്നു. അവന്‍െറ പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവര്‍ ഓടുകൊണ്ടുള്ള ബലിപീഠത്തിനു സമീപം ചെന്നുനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ആറു പുരുഷന്മാർ വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിൽനിന്ന് കൈയിൽ മാരകായുധങ്ങൾ ഏന്തിക്കൊണ്ടുവന്നു. അവരോടൊപ്പം ചണവസ്ത്രം ധരിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശം എഴുത്തുസാമഗ്രികൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. അവർ അകത്തുവന്ന് വെങ്കലയാഗപീഠത്തിന്റെ അടുക്കൽ നിന്നു.