Ezekiel 9:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഈ മന്ദിരത്തെ അശുദ്ധമാക്കുവിന്‍. ഇതിന്‍റെ അങ്കണത്തെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്‍ക്കുവിന്‍. അങ്ങനെ മുമ്പോട്ടു നീങ്ങുവിന്‍.” അവര്‍ അങ്ങനെ നഗരത്തില്‍ സംഹാരം നടത്തി മുന്നേറി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.
Malayalam 1992 MBSI
അവന്‍ അവരോടുനിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിന്‍; പുറപ്പെടുവിന്‍ എന്നു കല്പിച്ചു. അങ്ങനെ അവര്‍ പുറപ്പെട്ടു, നഗരത്തില്‍ സംഹാരം നടത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് അവരോട്: “നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കുവിൻ; പുറപ്പെടുവിൻ” എന്ന് കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട്, നഗരത്തിൽ സംഹാരം നടത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: നിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറപ്പിന്‍; പുറപ്പെടുവിന്‍ എന്നു കല്പിച്ചു. അങ്ങനെ അവര്‍ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.
Malayalam Bible POC-ML 2013
അവിടുന്ന്‌ അവരോടു കല്‍പിച്ചു: ഈ ആലയത്തെ അശുദ്‌ധമാക്കുക. അങ്കണങ്ങളെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്‌ക്കുക. മുന്നേറുക. അവര്‍ മുന്നേറി, നഗരത്തില്‍ സംഹാരം നടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് അവരോട്: “പോകുക! ആലയത്തെ അശുദ്ധമാക്കി, അങ്കണം വധിക്കപ്പെട്ടവരെക്കൊണ്ടു നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട് നഗരത്തിലുടനീളം ജനത്തെ വെട്ടിവീഴ്ത്താൻ ആരംഭിച്ചു.