Ezekiel 9:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ സംഹാരം തുടരുകയും ഞാന്‍ മാത്രം ശേഷിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ സാഷ്ടാംഗം വീണു നിലവിളിച്ചു. “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുത്തെ ക്രോധം യെരൂശലേമിന്മേല്‍ ചൊരിയുമ്പോള്‍ ഇസ്രായേല്യരില്‍ അവശേഷിക്കുന്നവരെയെല്ലാം അവിടുന്ന് ഒന്നൊഴിയാതെ നശിപ്പിക്കുമോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.
Malayalam 1992 MBSI
അവരെ കൊന്നുകളഞ്ഞശേഷം ഞാന്‍ മാത്രം ശേഷിച്ചു; ഞാന്‍ കവിണ്ണുവീണു; അയ്യോ, യഹോവയായ കര്‍ത്താവേ, യെരൂശലേമിന്മേല്‍ നിന്റെ ക്രോധം പകരുന്നതിനാല്‍ യിസ്രായേലില്‍ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; “അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ?” എന്നു നിലവിളിച്ചു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരെ കൊന്നുകളഞ്ഞ ശേഷം ഞാന്‍ മാത്രം ശേഷിച്ചു; ഞാന്‍ കവിണ്ണുവീണു; അയ്യോ, യഹോവയായ കര്‍ത്താവേ, യെരൂശലേമിന്മേൽ നിന്‍റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെയൊക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ സംഹാരം തുടരുകയും ഞാന്‍ ഒറ്റയ്‌ക്കാവുകയും ചെയ്‌തപ്പോള്‍ ഞാന്‍ കമിഴ്‌ന്നു വീണു നിലവിളിച്ചു: ദൈവമായ കര്‍ത്താവേ, ജറുസലെമിനുമേല്‍ അങ്ങയുടെ കോപം കോരിച്ചൊരിയുന്നതിനിടയില്‍, ഇസോയേലില്‍ അവശേഷിക്കുന്നവരെയെല്ലാം അങ്ങു നശിപ്പിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഇങ്ങനെ വധിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻമാത്രം ശേഷിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഇപ്രകാരം നിലവിളിച്ചു: “അയ്യോ! യഹോവയായ കർത്താവേ, അവിടന്ന് ജെറുശലേമിൽ അവിടത്തെ ക്രോധം പകർന്ന് ഇസ്രായേലിലെ ശേഷിപ്പിനെ മുഴുവൻ സംഹരിക്കുകയാണോ?”