Ezra 1:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ അവശേഷിക്കുന്ന ജനം അവര്‍ എവിടെ പാര്‍ക്കുന്നവരായാലും അവരെ തദ്ദേശവാസികള്‍ യെരൂശലേമിലെ ദേവാലയത്തിനുവേണ്ടി സ്വമേധാകാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, മറ്റു വസ്തുക്കള്‍, കന്നുകാലികള്‍ എന്നിവ നല്‌കി സഹായിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേഷിച്ചിരിക്കുന്ന ഏവന്നും അവൻ പ്രവാസിയായി പാർക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്നു, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
Malayalam 1992 MBSI
ശേഷിച്ചിരിക്കുന്ന ഏവന്നും അവന്‍ പ്രവാസിയായി പാര്‍ക്കുംന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികള്‍ പൊന്നു, വെള്ളി, മറ്റു സാധനങ്ങള്‍, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശേഷിച്ചിരിക്കുന്നവർ പാർക്കുന്ന ഇടത്തൊക്കെയും അതത് സ്ഥലത്തിലെ സ്വദേശികൾ, പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും, യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേഷിച്ചിരിക്കുന്ന ഏവനും അവന്‍ പ്രവാസിയായി പാര്‍ക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികള്‍ പൊന്ന്, വെള്ളി, മറ്റു സാധനങ്ങള്‍, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകയ്ക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
Malayalam Bible POC-ML 2013
അവശേഷിക്കുന്ന ജനം എവിടെ വസിക്കുന്നവരായാലും, അവരെ തദ്‌ദേശവാസികള്‍ ജറുസലെമിലെ ദേവാല യത്തിനുവേണ്ടി സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, ഇതരവസ്‌തുക്കള്‍, മൃഗങ്ങള്‍ എന്നിവനല്‍കി സഹായിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദരിൽ അവശേഷിക്കുന്നവർക്ക് അവരുടെ അയൽവാസികൾ അവരുടെ നിലനിൽപ്പിന്റെ ചെലവിലേക്കായി ജെറുശലേമിലെ ദൈവാലയത്തിനുള്ള സ്വമേധായാഗങ്ങൾ നൽകുന്നതോടൊപ്പം അവർക്കും വെള്ളിയും സ്വർണവും മറ്റു സാധനങ്ങളും കന്നുകാലികളെയും സംഭാവനചെയ്യണം.’ ”