Ezra 1:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അയല്‍ക്കാര്‍ ദേവാലയത്തിന് അര്‍പ്പിക്കാനുള്ള സ്വമേധാദാനങ്ങള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, മറ്റു സാധനങ്ങള്‍, കന്നുകാലികള്‍, വിലപിടിപ്പുള്ള ഉപകരണങ്ങള്‍ എന്നിവ നല്‌കി അവരെ സഹായിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്നു മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു.
Malayalam 1992 MBSI
അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍, പൊന്നു മറ്റുസാധനങ്ങള്‍, കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ചുറ്റും പാർത്തവർ ഔദാര്യദാനങ്ങൾ കൊടുത്തത് കൂടാതെ, വെള്ളിയും പൊന്നും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലയേറിയ വസ്തുക്കൾ എന്നിവ കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍, പൊന്ന്, മറ്റു സാധനങ്ങള്‍, കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.
Malayalam Bible POC-ML 2013
അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, ഇതരവസ്‌തുക്കള്‍, മൃഗങ്ങള്‍, വിലയേറിയ സാധനങ്ങള്‍ ഇവനല്‍കി അവരെ സഹായിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു.