Ezra 10:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു പാപം ഏറ്റുപറഞ്ഞ് തദ്ദേശവാസികളില്‍നിന്നും അന്യസ്‍ത്രീകളില്‍നിന്നും ഒഴിഞ്ഞു നില്‌ക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
ആകയാല്‍ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് പാപം ഏറ്റുപറഞ്ഞ് അവിടത്തെ ഇഷ്ടം അനുസരിച്ച് ദേശനിവാസികളോടും, അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്‍റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അതിനാല്‍, ഇ പ്പോള്‍ നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോടു പാപം ഏറ്റുപറയുകയും അവിടുത്തെ ഹിതം അനുവര്‍ത്തിക്കുകയും ചെയ്യുവിന്‍. ദേശവാസികളില്‍ നിന്നും അന്യസ്‌ത്രീകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവിടത്തെ ഇഷ്ടം അനുസരിച്ചു ചുറ്റുപാടുള്ളവരോടും യെഹൂദരല്ലാത്ത ഭാര്യമാരോടും വേർപെടുക” എന്നു പറഞ്ഞു.