Ezra 10:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ ഞങ്ങളുടെ നേതാക്കള്‍ സമൂഹത്തിന്‍റെ പ്രതിനിധികളായി നില്‌ക്കട്ടെ. ഈ കാര്യം സംബന്ധിച്ചു നമ്മുടെ ദൈവത്തിന് ഉണ്ടായിട്ടുള്ള ഉഗ്രകോപം വിട്ടുമാറുന്നതുവരെ ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യസ്‍ത്രീകളെ വിവാഹം ചെയ്തവരെല്ലാം നിശ്ചിതസമയങ്ങളില്‍ വന്നെത്തണം; അവരുടെകൂടെ ഓരോ പട്ടണത്തിലെയും പ്രമാണിമാരും ന്യായാധിപന്മാരും ഉണ്ടായിരിക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
Malayalam 1992 MBSI
ആകയാല്‍ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വ്വസഭെക്കും പ്രതിനിധികളായി നില്‍ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ വരികയും ചെയ്യട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഞങ്ങളുടെ സഭകളുടെ തലവന്മാർ മാത്രം നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്റെ കഠിനകോപം ഞങ്ങളെ വിട്ടുമാറും വരെ, ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന എല്ലാവരും അവരോടുകൂടെ അതാതിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വസഭയ്ക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിനുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
Malayalam Bible POC-ML 2013
നമ്മുടെ ശുശ്രൂഷകന്‍മാര്‍ സമൂഹത്തിന്‍െറ പ്രതിനിധികളാവട്ടെ. നമ്മുടെ ദൈവത്തിന്‍െറ ക്രോധം ശമിക്കുന്നതുവരെ അന്യസ്‌ത്രീകളെ വിവാഹം ചെയ്‌തിട്ടുള്ള നഗരവാസികള്‍ അതതു നഗരങ്ങളിലെ ശ്രഷ്‌ഠന്‍മാരോടുംന്യായാധിപന്‍മാരോടുംകൂടെ നിശ്‌ചിത സമ യത്ത്‌ ഇവിടെ വരട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവസഭയ്ക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യംനിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ നേതാക്കന്മാരും ന്യായാധിപതിമാരും നിശ്ചയിക്കുന്ന സമയങ്ങളിൽ വരികയും ചെയ്യട്ടെ.”