Ezra 10:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മടങ്ങിവന്ന പ്രവാസികളെല്ലാം ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എസ്രാപുരോഹിതന്‍ പിതൃഭവനങ്ങളനുസരിച്ച് പിതൃഭവനത്തലവന്മാരെ തിരഞ്ഞെടുത്ത് അവരുടെ പേരുകള്‍ രേഖപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാന്‍ പത്താംമാസം ഒന്നാം ദിവസം അവര്‍ യോഗം കൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാര്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
Malayalam 1992 MBSI
പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം പ്രവാസികൾ അങ്ങനെ തന്നേ ചെയ്തു; എസ്രാപുരോഹിതനും ചില പിതൃഭവനത്തലവന്മാരും ചേർന്ന് ഓരോ പിതൃഭവനത്തിൽ നിന്നും അതതിന്റെ തലവന്മാരെ പേരുപേരായി തിരഞ്ഞെടുത്തു; അവർ ഈ കാര്യം പരിശോധിക്കുവാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രവാസികളോ അങ്ങനെതന്നെ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തീയതി യോഗംകൂടി.
Malayalam Bible POC-ML 2013
തിരിച്ചെത്തിയ പ്രവാസികള്‍ ആ തീരുമാനം സ്വീകരിച്ചു. പുരോഹിതന്‍ എസ്രാ കുടുംബത്തലവന്‍മാരില്‍ നിന്ന് ആളുകളെ തിരഞ്ഞെടുത്ത് പേരു രേഖപ്പെടുത്തി. പത്താംമാസം ഒന്നാം ദിവസം അവര്‍ അന്വേഷണമാരംഭിക്കാന്‍ സമ്മേളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ പ്രവാസികൾ, ആ തീരുമാനംപോലെതന്നെ ചെയ്തു: എസ്രാപുരോഹിതൻ ഓരോ പിതൃഭവനത്തിൽനിന്നുമായി ചില കുടുംബത്തലവന്മാരെ പേരുപേരായി തെരഞ്ഞെടുത്തു, അവർ ഈ കാര്യം അന്വേഷിക്കുന്നതിനു പത്താംമാസം ഒന്നാം തിയ്യതി യോഗംകൂടി.