Ezra 10:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ ദൈവത്തിന്‍റെയും അവിടുത്തെ കല്പന അനുസരിക്കുന്നവരുടെയും ഉപദേശമനുസരിച്ച് ഈ വിജാതീയരായ ഭാര്യമാരെയും അവരില്‍നിന്നു ജനിച്ചവരെയും ഉപേക്ഷിക്കാമെന്നു നമുക്കു ദൈവത്തോട് ഉടമ്പടി ചെയ്യാം. ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുശാസിക്കുന്നത് നാം ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിർണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
Malayalam 1992 MBSI
ഇപ്പോള്‍ ആ സ്ത്രീകളെ ഒക്കെയും അവരില്‍നിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കല്‍ വിറെക്കുന്നവരുടെയും നിര്‍ണ്ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ ആ സ്ത്രീകളെയും അവരിൽനിന്ന് ജനിച്ചവരെയും, യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിൽ ഭയപ്പെടുന്നവരുടെയും ഉപദേശ പ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോട് നാം ഒരു നിയമം ചെയ്യുക; അത് ന്യായപ്രമാണം അനുസരിച്ച് നടക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോള്‍ ആ സ്ത്രീകളെയൊക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്‍റെയും നമ്മുടെ ദൈവത്തിന്‍റെ കല്പനയിങ്കൽ വിറയ്ക്കുന്നവരുടെയും നിര്‍ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന് അനുസാരമായി നടക്കട്ടെ.
Malayalam Bible POC-ML 2013
അങ്ങും നമ്മുടെ ദൈവത്തിന്‍െറ കല്‍പനകളെ ഭയപ്പെടുന്നവരും അനുശാസിക്കുന്നതനുസരിച്ച്‌, ഈ ഭാര്യമാരെയും കുട്ടികളെയും ഉപേക്‌ഷിക്കുമെന്ന്‌ നമുക്കു ദൈവത്തോട്‌ പ്രതിജ്‌ഞ ചെയ്യാം. ദൈവത്തിന്‍െറ നിയമം അനുശാസിക്കുന്നതു നാം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ ആ സ്ത്രീകൾ എല്ലാവരെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കൽപ്പന ഭയക്കുന്നവരുടെയും തീരുമാനപ്രകാരം നീക്കിക്കളയാൻ നമ്മുടെ ദൈവത്തോടു നാം ഒരു ഉടമ്പടി ചെയ്യുക; അതു ന്യായപ്രമാണത്തിന്ന് അനുസൃതമായിത്തന്നെ നടക്കട്ടെ.