Ezra 10:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ എസ്രാ എഴുന്നേറ്റ് അപ്രകാരം ചെയ്തുകൊള്ളാമെന്ന് പ്രതിജ്ഞചെയ്യാന്‍ മുഖ്യ പുരോഹിതന്മാരെയും ലേവ്യരെയും ഇസ്രായേല്‍ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ പ്രതിജ്ഞ ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കുപോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.
Malayalam 1992 MBSI
അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കു പോലെ ചെയ്യേണ്ടതിന് പുരോഹിതന്മാരെയും ലേവ്യരെയും പ്രമാണികളെയും എല്ലാ യിസ്രായേല്യരെയും കൊണ്ട് സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കുപോലെ ചെയ്യേണ്ടതിനു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലാ യിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.
Malayalam Bible POC-ML 2013
അപ്പോള്‍ എസ്രാ എഴുന്നേറ്റ്‌, അപ്രകാരം ചെയ്‌തുകൊള്ളാമെന്നു ശപഥം ചെയ്യാന്‍ പുരോഹിതപ്രമുഖന്‍മാരെയും ലേവ്യരെയും ഇസ്രായേല്‍ ജനത്തെയും പ്രരിപ്പിച്ചു; അവര്‍ ശപഥം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ എസ്രാ എഴുന്നേറ്റ് മുൻചൊന്ന വാക്കു പാലിക്കുന്നതിനായി പുരോഹിതമുഖ്യന്മാരെയും ലേവ്യരെയും പ്രഭുക്കന്മാരെയും എല്ലാ ഇസ്രായേല്യരെയുംകൊണ്ടു ശപഥംചെയ്യിച്ചു; അവർ എല്ലാവരും സത്യപ്രതിജ്ഞചെയ്തു.