Ezra 10:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ദേവാലയത്തിന്‍റെ മുമ്പില്‍നിന്ന് എസ്രാ എഴുന്നേറ്റ് എല്യാശീബിന്‍റെ പുത്രനായ യെഹോഹാനാന്‍റെ മുറിയില്‍ ചെന്നു. ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് വിലപിച്ചുകൊണ്ട് അവിടെ രാത്രി കഴിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.
Malayalam 1992 MBSI
എസ്രാ ദൈവാലയത്തിന്റെ മുമ്പില്‍നിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയില്‍ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എസ്രാ ദൈവാലയത്തിന്റെ മുമ്പിൽ നിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകൻ യെഹോഹാനാന്റെ മുറിയിൽ ചെന്ന്, പ്രവാസികളുടെ കുറ്റങ്ങൾ നിമിത്തം ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയുമിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എസ്രാ ദൈവാലയത്തിന്‍റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്‍റെ മകനായ യെഹോഹാനാന്‍റെ അറയിൽ ചെന്ന് പ്രവാസികളുടെ ദ്രോഹം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.
Malayalam Bible POC-ML 2013
അനന്തരം, എസ്രാ ദേവാലയത്തിനു മുന്‍പില്‍ നിന്നു പിന്‍വാങ്ങി, എലിയാഷിമിന്‍െറ മകന്‍ യഹോഹനാന്‍െറ മുറിയില്‍ച്ചെന്നു. ഭക്‌ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ അവിശ്വസ്‌തയെക്കുറിച്ചു വിലപിച്ചുകൊണ്ട്‌ അവന്‍ രാത്രി കഴിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ മുറിയിൽ ചെന്നു. പ്രവാസികളുടെ അവിശ്വസ്തതനിമിത്തം അദ്ദേഹം വിലപിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ ആ രാത്രി താമസിച്ചു.