Ezra 10:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാല്‍ നേതാക്കളുടെയും പ്രമാണികളുടെയും ആജ്ഞയനുസരിച്ച് അവന്‍റെ വസ്തുവകകളെല്ലാം കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സമൂഹത്തില്‍നിന്നു പുറത്താക്കുകയും ചെയ്യും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
Malayalam 1992 MBSI
പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാല്‍ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രമാണികളുടെയും മൂപ്പന്മാരുടെയും നിർദ്ദേശപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ, അവന്റെ വസ്തുവകകൾ കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണയപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ അവന്‍റെ വസ്തുവകയൊക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദായിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
Malayalam Bible POC-ML 2013
മൂന്നു ദിവസത്തിനകം വരാതിരിക്കുന്നവന്‍െറ വസ്‌തുവകകള്‍ ശുശ്രൂഷകന്‍മാരുടെയും ശ്രഷ്‌ഠന്‍മാരുടെയും ആജ്‌ഞയ നുസരിച്ച് കണ്ടുകെട്ടുകയും പ്രവാസികളുടെ സമൂഹത്തില്‍നിന്ന് അവനെ ബഹിഷ്‌കരിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രഭുക്കന്മാരുടെയും യെഹൂദനേതാക്കന്മാരുടെയും ഈ തീരുമാനത്തിന് അനുസൃതമായി മൂന്നു ദിവസത്തിന്നകം ആരെങ്കിലും ഹാജരാകാതെയിരുന്നാൽ അയാളുടെ വസ്തുവക ഒക്കെയും കണ്ടുകെട്ടുകയും അയാളെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തുകളയും എന്നറിയിച്ചു.