Ezra 2:59 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തേല്‍-മേലഹ്, തേല്‍-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ട
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല.
Malayalam 1992 MBSI
ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റമ്പത്തിരണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തേൽമേലഹ്, തേൽ-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നെ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Malayalam Bible POC-ML 2013
തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങള്‍ ഇസ്രായേലില്‍പ്പെട്ടവരാണെന്നോ തെളിയിക്കാന്‍ കഴിയാതിരുന്ന തെല്‍മേലാ, തെല്‍ഹര്‍ഷാ, കെറൂബ്, അദ്‌ദാന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍നിന്നു വന്നവര്‍;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല: