Ezra 2:60 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദെലെയാ, തോബീയാ, നെക്കോദ എന്നീ വംശജരുടെ പിതൃഭവനമോ, വംശാവലിയോ അറിഞ്ഞുകൂടായ്കയാല്‍ അവര്‍ ഇസ്രായേല്യര്‍ തന്നെയാണോ എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആകെ അറുനൂറ്റിഅമ്പത്തിരണ്ട് പേരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
Malayalam 1992 MBSI
പുരോഹിതന്മാരുടെ മക്കളില്‍ ഹബയ്യാവിന്റെ മക്കള്‍, ഹക്കോസിന്റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാല്‍ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദെലായാവിന്‍റെ മക്കള്‍, തോബീയാവിന്‍റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റി അമ്പത്തിരണ്ട്.
Malayalam Bible POC-ML 2013
ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രന്‍മാര്‍ അറുനൂറ്റിയന്‍പത്തിരണ്ട്‌;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652.