Ezra 2:61 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിത വംശജര്‍: ഹബയ്യാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ വംശജര്‍. ബര്‍സില്ലായ് കുലത്തിന്‍റെ പൂര്‍വപിതാവ് ഗിലെയാദുകാരനായ ബര്‍സില്ലായുടെ പുത്രിമാരില്‍ ഒരുവളെ വിവാഹം ചെയ്യുകയും അയാളുടെ പിന്‍തലമുറക്കാര്‍ ബര്‍സില്ലായ് എന്ന കുലനാമത്തില്‍ അറിയപ്പെടുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
Malayalam 1992 MBSI
ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്‍റെ മക്കള്‍, ഹക്കോസിന്‍റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
Malayalam Bible POC-ML 2013
കൂടാതെ, പുരോഹിത പുത്രന്‍മാര്‍; ഹബായാ, ഹക്കോസ്‌, ബര്‍സില്ലായ്‌ എന്നിവരുടെ പുത്രന്‍മാര്‍. ഗിലയാദുകാരനായ ബര്‍സില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാല്‍, അവളുടെ പേരില്‍ അറിയപ്പെടുന്നവരാണ്‌ ബര്‍സില്ലായ്‌ക്കുടുംബക്കാര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.