Ezra 2:68 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചില പിതൃഭവനത്തലവന്മാര്‍ ദേവാലയം യഥാസ്ഥാനത്ത് നിര്‍മ്മിക്കാന്‍ സ്വമേധാദാനങ്ങള്‍ അര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു.
Malayalam 1992 MBSI
അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്‍റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങള്‍ കൊടുത്തു.
Malayalam Bible POC-ML 2013
ജറുസലെമില്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ വന്ന ചില കുടുംബത്തലവന്‍മാര്‍ ദേവാലയംയഥാസ്‌ഥാനം പണിയാന്‍ സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.