Ezra 2:69 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തങ്ങളുടെ കഴിവിനൊത്ത് നിര്‍മ്മാണനിധിയില്‍ അര്‍പ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
Malayalam 1992 MBSI
പുരോഹിതന്മാരും ലേവ്യരും ജനത്തില്‍ ചിലരും സംഗീതക്കാരും വാതില്‍ കാവല്‍ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തങ്ങളുടെ പ്രാപ്തി പോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
Malayalam Bible POC-ML 2013
ആലയനിര്‍മാണനിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവര്‍ നല്‍കിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വര്‍ണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിത വസ്‌ത്രങ്ങളും ആണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.