Ezra 3:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവയും പുത്രന്മാരും ചാര്‍ച്ചക്കാരും കദ്മീയേലും പുത്രന്മാരും യൂദായുടെ മക്കളും ഹെനാദാദിന്‍റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ഒരുമിച്ച് സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ പണിക്കാരുടെ മേല്‍നോട്ടം വഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്‌വാൻ ഒരുമനപ്പെട്ടുനിന്നു.
Malayalam 1992 MBSI
അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തില്‍ വേലചെയ്യുന്നവരെ മേല്‍വിചാരണ ചെയ്‍വാന്‍ ഒരുമനപ്പെട്ടുനിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യേശുവയും, അവന്റെ പുത്രന്മാരും, സഹോദരന്മാരും, കദ്മീയേലും, അവന്റെ പുത്രന്മാരും,യൂദായുടെ പുത്രന്മാരും,ഹോദവ്യാവിന്റെ പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും,അവരുടെ പുത്രന്മാരും, ലേവ്യരായ സഹോദരന്മാരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽനോട്ടം വഹിപ്പാൻ ഒരുമനപ്പെട്ടു നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ യേശുവയും അവന്‍റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്‍റെ പുത്രന്മാരും ഹോദവ്യാവിന്‍റെ പുത്രന്മാരും ഹെനാദാദിന്‍റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്‍വാന്‍ ഒരുമനപ്പെട്ടു നിന്നു.
Malayalam Bible POC-ML 2013
യഷുവയും പുത്രന്‍മാരും ചാര്‍ച്ചക്കാരും, യൂദായുടെ മക്കളായ കദ്‌മിയേലും പുത്രന്‍മാരും, ഹെനാദാദിന്‍െറ പുത്രന്‍മാരും ലേവ്യരും അവരുടെ പുത്രന്‍മാരും ചാര്‍ച്ചക്കാരും ചേര്‍ന്ന്‌ മേല്‍നോട്ടം വഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോശുവയും അദ്ദേഹത്തിന്റെ പുത്രന്മാരും സഹോദരന്മാരും ഹോദവ്യാവിന്റെ പിൻഗാമികളായ കദ്മീയേലും അദ്ദേഹത്തിന്റെ പുത്രന്മാരും ഹെനാദാദിന്റെ മക്കളും അവരുടെ മക്കളും സഹോദരന്മാരും—ഇവരെല്ലാം ലേവ്യരായിരുന്നു—ദൈവാലയം പണിയുന്നവർക്കു മേൽനോട്ടം വഹിക്കാൻ ഒരുമിച്ചുകൂടി.