Ezra 4:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് മറുപടി അയച്ചു: “ഗവര്‍ണര്‍ രെഹൂമിനും കാര്യദര്‍ശി ശിംശായിക്കും അവരുടെ സഹപ്രവര്‍ത്തകരായി ശമര്യയിലും നദിക്ക് അക്കരെയുള്ള മറ്റു ദേശങ്ങളിലും പാര്‍ക്കുന്നവര്‍ക്കും മംഗളാശംസകള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു രാജാവു ധർമ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്യാനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷംപേർക്കും മറുപടി എഴുതി അയച്ചതു എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി;
Malayalam 1992 MBSI
അതിന്നു രാജാവു ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്‍യ്യാനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷംപേര്‍ക്കും മറുപടി എഴുതി അയച്ചതു എന്തെന്നാല്‍നിങ്ങള്‍ക്കു കുശലം ഇത്യാദി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് രാജാവ് സൈന്യാധിപനായ രെഹൂമിന്നും, എഴുത്തുകാരനായ ശിംശായിക്കും, ശമര്യാനിവാസികളായ അവരുടെ കൂട്ടുകാർക്കും, നദിക്ക് അക്കരെയുള്ള ശേഷമുള്ളവർക്കും മറുപടി അയച്ചത് എന്തെന്നാൽ “നിങ്ങൾക്കു സമാധാനം ഉണ്ടാകട്ടെ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു രാജാവ് ധര്‍മാധ്യക്ഷനായ രെഹൂമിനും രായസക്കാരനായ ശിംശായിക്കും ശമര്യനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷം പേര്‍ക്കും മറുപടി എഴുതി അയച്ചത് എന്തെന്നാൽ: നിങ്ങള്‍ക്കു കുശലം ഇത്യാദി;
Malayalam Bible POC-ML 2013
രാജാവു മറുപടി അയച്ചു: സൈന്യാധിപനായ റഹുമിനും കാര്യദര്‍ശിയായ ഷിംഷായിക്കും സമരിയായിലും നദിക്കക്കരെയുള്ള മറ്റു ദേശത്തും ജീവിക്കുന്ന അവരുടെ അനുയായികള്‍ക്കും ശുഭാശംസകള്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു മറുപടിയായി രാജാവ് ഇപ്രകാരം എഴുതി: ദേശാധിപതിയായ രെഹൂമിനും ലേഖകനായ ശിംശായിക്കും ശമര്യയിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർക്കുന്ന അവരുടെ കൂട്ടാളികൾക്കും: വന്ദനം.