Ezra 4:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ എഴുത്തിന്‍റെ പകര്‍പ്പു വായിച്ചുകേട്ടപ്പോള്‍ തന്നെ രെഹൂമും കാര്യദര്‍ശി ശിംശായിയും കൂടെ ഉണ്ടായിരുന്നവരും യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ദ്രുതഗതിയില്‍ ചെന്ന് അധികാരവും ശക്തിയുമുപയോഗിച്ച് പണി നിര്‍ത്തിവയ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അർത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാല്ക്കാരത്തോടെ അവരെ ഹേമിച്ചു പണി മുടക്കി.
Malayalam 1992 MBSI
അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകര്‍പ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ബലാല്‍ക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അർത്ഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും എഴുത്തുകാരനായ ശിംശായിയും അവരുടെ കൂട്ടുകാരും വായിച്ച് കേട്ടപ്പോൾ, അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ വേഗത്തിൽ ചെന്ന് ബലപ്രയോഗത്താൽ അവരുടെ പണി മുടക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ എഴുത്തിന്‍റെ പകര്‍പ്പ് രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ബലാൽക്കാരത്തോടെ അവരെ ഹേമിച്ച് പണി മുടക്കി.
Malayalam Bible POC-ML 2013
അര്‍ത്താക്‌സെര്‍ക്‌സസ്‌ രാജാവിന്‍െറ കത്തിന്‍െറ പകര്‍പ്പു വായിച്ചു കേട്ട റഹുമും കാര്യദര്‍ശിയായ ഷിംഷായിയും, അനുയായികളും ജറുസലെമിലെ യഹൂദരുടെ അടുത്തേക്കു തിടുക്കത്തില്‍ച്ചെന്ന്‌ അധികാരവും ബല വും ഉപയോഗിച്ച്‌ പണിനിര്‍ത്തി വയ്‌പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അർഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും ലേഖകനായ ശിംശായിയും അവരുടെ കൂട്ടാളികളും വായിച്ചുകേട്ടപ്പോൾ അവർ ജെറുശലേമിലെ യെഹൂദരുടെയടുക്കൽ വേഗം ചെന്ന് ബലം പ്രയോഗിച്ച് പണികൾ മുടക്കി.