Ezra 4:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹശ്വേരോശിന്‍റെ വാഴ്ച ആരംഭിച്ചപ്പോള്‍ യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവര്‍ പരാതി സമര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ തന്നേ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.
Malayalam 1992 MBSI
അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തില്‍ തന്നേ, അവര്‍ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികള്‍ക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹശ്വേരോശിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്ക് വിരോധമായി ഒരു പരാതി എഴുതി നൽകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹശ്വേരോശിന്‍റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽത്തന്നെ, അവര്‍ യെഹൂദായിലെയും യെരൂശലേമിലെയും നിവാസികള്‍ക്ക് വിരോധമായി അന്യായപത്രം എഴുതി അയച്ചു.
Malayalam Bible POC-ML 2013
അഹസ്വേരൂസിന്‍െറ ഭരണം ആരംഭിച്ചപ്പോള്‍ അവര്‍ ജറുസലെമിലെയും യൂദായിലെയും നിവാസികള്‍ക്കെതിരേ ഒരു കുറ്റപത്രം സമര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹശ്വേരോശിന്റെ ഭരണത്തിന്റെ ആരംഭത്തിൽ അവർ യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികൾക്കെതിരേ ഒരു പരാതി നൽകി.