Ezra 5:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അവര്‍ മറുപടി പറഞ്ഞു: ‘സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്‍റെ ദാസന്മാരാണ് ഞങ്ങള്‍. അനേകവര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേലിലെ മഹാനായ ഒരു രാജാവ് നിര്‍മ്മിച്ച ഈ ആലയം ഞങ്ങള്‍ വീണ്ടും പണിയുകയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവർ ഞങ്ങളോടു: ഞങ്ങൾ സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ അവര്‍ ഞങ്ങളോടുഞങ്ങള്‍ സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങള്‍ പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ ഞങ്ങളോട്: ഞങ്ങൾ സ്വർഗ്ഗത്തിന്നും, ഭൂമിക്കും ദൈവമായവന്റെ ശുശ്രൂഷക്കാരാകുന്നു; അനേക വർഷങ്ങൾക്ക് മുമ്പ് പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു; അത് യിസ്രായേലിന്റെ ഒരു മഹാരാജാവ് പണിതതായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവര്‍ ഞങ്ങളോട്: ഞങ്ങള്‍ സ്വര്‍ഗത്തിനും ഭൂമിക്കും ദൈവമായിരിക്കുന്നവന്‍റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പേ പണിതിരുന്ന ആലയം ഞങ്ങള്‍ പണിയുന്നു. അത് യിസ്രായേലിന്‍റെ ഒരു മഹാരാജാവ് പണിതതായിരുന്നു.
Malayalam Bible POC-ML 2013
അവരുടെ മറുപടി ഇതായിരുന്നു: ഞങ്ങള്‍ ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവത്തിന്‍െറ ദാസന്‍മാരാണ്‌. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മഹാനായ ഒരു ഇസ്രായേല്‍രാജാവു പണിതീര്‍ത്ത ആലയം ഞങ്ങള്‍ വീണ്ടും പണിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നൽകിയ മറുപടി ഇപ്രകാരമാണ്: “സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. ഇസ്രായേലിന്റെ മഹാനായ ഒരു രാജാവ് വളരെ വർഷങ്ങൾക്കുമുമ്പ് പണിതീർത്ത ആലയം ഞങ്ങൾ പുതുക്കിപ്പണിയുകയാണ്.