Ezra 5:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലും യോസാദാക്കിന്‍റെ പുത്രന്‍ യേശുവയും ചേര്‍ന്നു യെരൂശലേമിലെ ദേവാലയത്തിന്‍റെ പണി പുനരാരംഭിച്ചു. ദൈവത്തിന്‍റെ പ്രവാചകന്മാരും അവരെ സഹായിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.
Malayalam 1992 MBSI
അങ്ങനെ ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാന്‍ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാര്‍ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും ചേർന്ന് യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റ് യെരൂശലേമിലെ ദൈവാലയം പണിവാന്‍ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാര്‍ അവരോടുകൂടെ ഇരുന്ന് അവരെ സഹായിച്ചു.
Malayalam Bible POC-ML 2013
ഷെയാല്‍ത്തിയേലിന്‍െറ മകന്‍ സെറുബാബേലും, യോസാദാക്കിന്‍െറ മകന്‍ യഷുവയും ജറുസലെമില്‍ ദേവാലയത്തിന്‍െറ പണി പുനരാരംഭിച്ചു. ദൈവത്തിന്‍െറ പ്രവാചകന്‍മാരും അവരെ സഹായിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും ജെറുശലേമിലെ ദൈവാലയത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു; അവരെ സഹായിച്ചുകൊണ്ട് പ്രവാചകന്മാർ അവരോടൊപ്പംതന്നെ ഉണ്ടായിരുന്നു.