Ezra 5:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവര്‍ണര്‍ തത്നായിയും ശെഥര്‍-ബോസ്നായിയും സഹപ്രവര്‍ത്തകരും അപ്പോള്‍ അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: “ഈ ആലയം പണിയാനും പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് അനുവാദം നല്‌കിയത് ആര്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്നു അവരോടു: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്കു ആർ കല്പന തന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
ആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കല്‍ വന്നു അവരോടുഈ ആലയം പണിവാനും ഈ മതില്‍ കെട്ടുവാനും നിങ്ങള്‍ക്കു ആര്‍ കല്പന തന്നു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് നദിക്ക് മറുകരയിലുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും അടുക്കൽ വന്ന് അവരോട്: ഈ ആലയം പണിവാനും മതിൽ കെട്ടുവാനും നിങ്ങൾക്ക് കൽപ്പന തന്നത് ആരെന്നും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്ന് അവരോട്: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങള്‍ക്ക് ആര്‍ കല്പന തന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
നദിക്കക്കരെയുള്ള പ്രദേശത്തെ അധിപതിയായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുയായികളും അവരോടു ചോദിച്ചു: ഈ ആലയം പൂര്‍ത്തിയാക്കാന്‍ ആരാണു നിങ്ങള്‍ക്ക് അധികാരം തന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കാലത്ത് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും അടുത്തുചെന്ന്, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണെന്നും