Ezra 5:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അറിഞ്ഞാലും; ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ അത്യുന്നത ദൈവത്തിന്‍റെ ആലയത്തിലേക്കു ചെന്നു; അവര്‍ വലിയ കല്ലുകൊണ്ട് അതു പണിയുകയാണ്. ചുമരുകളില്‍ ഉത്തരം വയ്‍ക്കുന്നു; പണി ഊര്‍ജിതമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവിനെ ബോധിപ്പിപ്പാൻ: ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവർ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്കു സാധിച്ചും വരുന്നു.
Malayalam 1992 MBSI
രാജാവിനെ ബോധിപ്പിപ്പാന്‍ ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേല്‍ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കും സാധിച്ചും വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് അറിഞ്ഞാലും “ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്ക് ചെന്നു; അത്അവർ വലിയ കല്ലുകൊണ്ട് പണിയുന്നു; ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്ക് അത് സാധിക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവിനെ ബോധിപ്പിപ്പാന്‍: ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്‍റെ ആലയത്തിലേക്കു ചെന്നു; അത് അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കു സാധിച്ചും വരുന്നു.
Malayalam Bible POC-ML 2013
അങ്ങ്‌ അറിഞ്ഞാലും. ഞങ്ങള്‍ യൂദാ ദേശത്ത്‌ അത്യുന്നത ദൈവത്തിന്‍െറ ആലയത്തില്‍ പോയി. അത്‌ വലിയ കല്ലുകള്‍ കൊണ്ടാണ്‌ പണിയുന്നത്‌. ഉത്തരം വച്ചുകഴിഞ്ഞു. പണി ഉത്‌സാഹപൂര്‍വം മുന്നേറിക്കൊണ്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാപ്രവിശ്യയിലുള്ള, വലിയവനായ ദൈവത്തിന്റെ ആലയത്തിലേക്കു ഞങ്ങൾ പോയവിവരം അങ്ങയെ അറിയിക്കട്ടെ. വലിയ കല്ലുകൾകൊണ്ട് അതു പണിതുവരികയാണ്. ചുമരിന്മേൽ തടിയുരുപ്പടികൾ വെക്കുകയും ചെയ്യുന്നു. വളരെ ശുഷ്കാന്തിയോടെ നടക്കുന്ന പണി അവരുടെ കൈയാൽ അഭിവൃദ്ധിപ്പെട്ടും വരുന്നു.