Ezra 6:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹഗ്ഗായിപ്രവാചകന്‍റെയും ഇദ്ദോയുടെ പുത്രന്‍ സെഖര്യാപ്രവാചകന്‍റെയും പ്രവചനങ്ങളാല്‍ പ്രേരിതരായി, യെഹൂദാപ്രമാണികളുടെ നേതൃത്വത്തില്‍ പണി അതിവേഗം പുരോഗമിച്ചു. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ കല്പനപ്രകാരവും പേര്‍ഷ്യന്‍രാജാക്കന്മാരായ സൈറസ്, ദാരിയൂസ്, അര്‍ത്ഥക്സേര്‍ക്സസ് എന്നിവരുടെ ആജ്ഞയനുസരിച്ചും അവര്‍ പണി പൂര്‍ത്തിയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദന്മാരുടെ മൂപ്പന്മാർ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചിച്ചതിനാൽ അവർക്കു സാധിച്ചും വന്നു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും കോരെശിന്റെയും ദാര്യാവേശിന്റെയും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതുതീർത്തു.
Malayalam 1992 MBSI
യെഹൂദന്മാരുടെ മൂപ്പന്മാര്‍ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്‍യ്യാവും പ്രവചിച്ചതിനാല്‍ അവര്‍ക്കും സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്‍യ്യാവേശിന്റെയും പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യെഹൂദന്മാരുടെ പ്രമാണിമാർ പണിതു; ഹഗ്ഗായിപ്രവാചകനും, ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചനങ്ങളാൽ അവർക്ക് പ്രേരണ നൽകി അത് സാദ്ധ്യമാക്കി തീർത്തു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും, കോരെശിന്റെയും, ദാര്യാവേശിന്റെയും, പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അത് പണിതു തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദന്മാരുടെ മൂപ്പന്മാര്‍ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്‍റെ മകനായ സെഖര്യാവും പ്രവചിച്ചതിനാൽ അവര്‍ക്ക് സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ കല്പന പ്രകാരവും കോരെശിന്‍റെയും ദാര്യാവേശിന്‍റെയും പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്‍റെയും കല്പനപ്രകാരവും അതു പണിതുതീര്‍ത്തു.
Malayalam Bible POC-ML 2013
പ്രവാചകന്‍മാരായ ഹഗ്‌ഗായി, ഇദ്‌ദോയുടെ മകന്‍ സഖറിയാ എന്നിവര്‍ ആഹ്വാനം ചെയ്‌തതനുസരിച്ച്‌ യൂദാശ്രഷ്‌ഠന്‍മാര്‍ പണി ത്വരിതപ്പെടുത്തി. ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ കല്‍പനയും പേര്‍ഷ്യാരാജാക്കന്‍മാരായ സൈറസ്‌, ദാരിയൂസ്‌, അര്‍ത്താക്‌സെര്‍ക്‌സസ്‌ എന്നിവരുടെ ആജ്‌ഞകളും അനുസരിച്ച്‌ അവര്‍ പണി പൂര്‍ത്തിയാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ യെഹൂദനേതാക്കന്മാർ പണി തുടർന്നു. ഹഗ്ഗായി പ്രവാചകന്റെയും ഇദ്ദോവിന്റെ പിൻഗാമിയായ സെഖര്യാവിന്റെയും പ്രവചനങ്ങളാൽ അവർ അഭിവൃദ്ധിപ്പെട്ടും വന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ ആജ്ഞയനുസരിച്ചും പാർസിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അർഥഹ്ശഷ്ട എന്നിവരുടെ കൽപ്പനപ്രകാരവും അവർ ആലയത്തിന്റെ പണി പൂർത്തിയാക്കി.