Ezra 6:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മേദ്യപ്രവിശ്യയുടെ തലസ്ഥാനമായ എക്ബാത്താനയില്‍ അവര്‍ ഒരു ചുരുള്‍ കണ്ടെത്തി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാൽ:
Malayalam 1992 MBSI
അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയില്‍ ഒരു ചുരുള്‍ കണ്ടെത്തി; അതില്‍ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; ആ രേഖയിൽ എഴുതിയിരുന്നപ്രകാരം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്‍മെഥാരാജധാനിയിൽ ഒരു ചുരുള്‍ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ട് എഴുതിയിരുന്നതെന്തെന്നാൽ:
Malayalam Bible POC-ML 2013
മേദിയാദേശത്തിന്‍െറ തലസ്‌ഥാനമായ എക്‌ബത്താനായില്‍ കണ്ടെണ്ടത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിവേദനപത്രിക: