Ezra 6:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനു യെഹൂദാപ്രമാണികള്‍ക്കു നിങ്ങള്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്‍റെ കല്പന ഇതാണ്. നദിക്കക്കരെ നികുതി ഇനത്തില്‍ ലഭിക്കുന്ന രാജകീയ വരുമാനത്തില്‍നിന്ന് ചെലവ് പൂര്‍ണമായി ഉടന്‍തന്നെ അവരെ ഏല്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്കു ചെയ്യേണ്ടതിനെക്കുറിച്ചു ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്നു ആ ആളുകൾക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
Malayalam 1992 MBSI
ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്‍ക്കും ചെയ്യേണ്ടതിനെക്കുറിച്ചു ഞാന്‍ കല്പിക്കുന്നതെന്തെന്നാല്‍നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലില്‍നിന്നു ആ ആളുകള്‍ക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂടാതെ,ദൈവാലയം പണിയുന്ന യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ഇപ്രകാരം ചെയ്യേണമെന്നും നാം കല്പിക്കുന്നു. നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ വരുമാനത്തിൽ നിന്ന് അവർക്ക് തടസ്സം വരുത്താതെ, കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ദൈവാലയം പണിയേണ്ടതിന് നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്‍ക്ക് ചെയ്യേണ്ടുന്നതിനെക്കുറിച്ച് ഞാന്‍ കല്പിക്കുന്നതെന്തെന്നാൽ: നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്‍റെ മുതലിൽനിന്ന് ആ ആളുകള്‍ക്ക് കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
Malayalam Bible POC-ML 2013
ദേവാലയ പുനര്‍നിര്‍മാണത്തിന് യൂദാശ്രഷ്‌ഠന്‍മാര്‍ക്ക് നിങ്ങള്‍ എന്തു ചെയ്‌തുകൊടുക്കണമെന്ന് ഞാന്‍ കല്‍പന നല്‍കുന്നു: നദിക്കക്കരെയുള്ള പ്രദേശത്തുനിന്നു പിരി ച്ചകപ്പം രാജ ഭണ്‍ഡാരത്തില്‍നിന്നു ചെലവു പൂര്‍ണമായി വഹിക്കുന്നതിന് അവരെ താമസമെന്നിയേ ഏല്‍പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു: പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം.