Ezra 7:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പേര്‍ഷ്യന്‍ രാജാവായ അര്‍ത്ഥക്സേര്‍ക്സസിന്‍റെ ഭരണകാലത്ത് എസ്രാ ബാബിലോണില്‍നിന്നു യെരൂശലേമില്‍ വന്നു. അദ്ദേഹം സെരായായുടെ പുത്രന്‍; സെരായാ അസര്യായുടെ പുത്രന്‍; അസര്യാ ഹില്‌കീയായുടെ പുത്രന്‍;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
Malayalam 1992 MBSI
അതിന്റെശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലില്‍നിന്നു വന്നു. അവന്‍ സെരായാവിന്റെ മകന്‍; അവന്‍ അസര്‍യ്യാവിന്റെ മകന്‍; അവന്‍ ഹില്‍ക്കീയാവിന്റെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനുശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ കാലത്ത് എസ്രാ ബാബേലിൽനിന്ന് വന്നു. അവൻ സെരായാവിന്റെ മകൻ; സെരായാവ് അസര്യാവിന്റെ മകൻ; അസര്യാവ് ഹില്ക്കീയാവിന്റെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്‍റെ വാഴ്ചക്കാലത്ത് എസ്രാ ബാബേലിൽനിന്നു വന്നു. അവന്‍ സെരായാവിന്‍റെ മകന്‍; അവന്‍ അസര്യാവിന്‍റെ മകന്‍; അവന്‍ ഹില്ക്കീയാവിന്‍റെ മകന്‍;
Malayalam Bible POC-ML 2013
പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്‍െറ ഭരണകാലത്ത്‌ സെറായായു ടെ മകനായ എസ്രാ ബാബിലോണില്‍നിന്നു പുറപ്പെട്ടു. ഹില്‍ക്കിയായുടെ മകന്‍ അസറിയായുടെ മകനായിരുന്നു സെറായാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ കാര്യങ്ങളൊക്കെയും നടന്നതിനുശേഷം, പാർസിരാജാവായ അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത്, എസ്രാ ബാബേലിൽനിന്നും വന്നു. ഇദ്ദേഹം സെരായാവിന്റെ മകനായിരുന്നു. സെരായാവ് അസര്യാവിന്റെ മകൻ, അസര്യാവ് ഹിൽക്കിയാവിന്റെ മകൻ,