Ezra 7:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അര്‍ത്ഥക്സേര്‍ക്സസ് രാജാവായ നാം നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭണ്ഡാരവിചാരകരോടു കല്പിക്കുന്നു: “സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ ധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതെല്ലാം ശുഷ്കാന്തിയോടെ നല്‌കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയും വരെയും
Malayalam 1992 MBSI
അര്‍ത്ഥഹ് ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാല്‍സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രിയായ എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോര്‍ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ ആവശ്യപ്പെടുന്നതനുസരിച്ച് നൂറ് താലന്ത് വെള്ളി നൂറ് കോർ ഗോതമ്പ്, നൂറ് ബത്ത് വീഞ്ഞ്, നൂറ് ബത്ത് എണ്ണ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അര്‍ത്ഥഹ്ശഷ്ടാരാജാവായ നാം നദിക്ക് അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വര്‍ഗത്തിലെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതൊക്കെയും
Malayalam Bible POC-ML 2013
നദിക്കക്കരെയുളള ദേശത്തെ ഭണ്‍ഡാരവിചാരകരോട്‌ ഞാന്‍, അര്‍ത്താക്‌സെര്‍ക്‌സസ്‌ രാജാവ്‌, കല്‍പിക്കുന്നു: പുരോഹിതനും സ്വര്‍ഗസ്‌ഥനായ ദൈവത്തിന്‍െറ നിയമത്തില്‍ പണ്‍ഡിതനും ആയ എസ്രാ നിങ്ങളോട്‌ ആവശ്യപ്പെടുന്നതെന്തും -
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അർഥഹ്ശഷ്ടാരാജാവായ നാം യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യകളിലെ എല്ലാ ഭണ്ഡാരവിചാരകന്മാരോടും കൽപ്പിക്കുന്നു: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതൻ നിങ്ങളോട് ആവശ്യപ്പെടുന്നതനുസരിച്ച്,