Ezra 7:28 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവിന്‍റെയും മന്ത്രിമാരുടെയും പ്രബലരായ പ്രഭുക്കന്മാരുടെയും മുമ്പില്‍ എന്നോട് അവിടുന്നു സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിച്ചു. എന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ അനുഗ്രഹം എന്‍റെമേല്‍ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേലിലെ പ്രമുഖരെ വിളിച്ചുകൂട്ടി എന്‍റെകൂടെ പോരുന്നതിന് അവരെ പ്രേരിപ്പിക്കാന്‍ എനിക്കു ധൈര്യമുണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
Malayalam 1992 MBSI
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാല്‍ ഞാന്‍ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിന് യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാന്‍ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിനു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
Malayalam Bible POC-ML 2013
രാജാവിന്‍െറയും ഉപദേഷ്‌ടാക്കളുടെയും സേവകപ്രമുഖ രുടെയും മുന്‍പില്‍ അവിടുന്ന് തന്‍െറ അന ശ്വരസ്‌നേഹം എന്‍െറ മേല്‍ ചൊരിഞ്ഞു. എന്‍െറ ദൈവമായ കര്‍ത്താവിന്‍െറ കരം എന്‍െറ മേലുണ്ടായിരുന്നതിനാല്‍ പ്രമുഖന്‍മാരായ ഇസ്രായേല്യരെ കൂട്ടിക്കൊണ്ടുപോകുന്നതിനു ഞാന്‍ ധൈര്യപ്പെട്ടു.