Ezra 7:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവിന്‍റെ വാഴ്ചയുടെ ഏഴാം വര്‍ഷം അഞ്ചാം മാസത്തിലായിരുന്നു അദ്ദേഹം യെരൂശലേമില്‍ എത്തിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
Malayalam 1992 MBSI
അഞ്ചാം മാസത്തില്‍ ആയിരുന്നു അവന്‍ യെരൂശലേമില്‍ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യെരൂശലേമിൽ വന്നത് അഞ്ചാം മാസമായിരുന്നു; അത് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഞ്ചാം മാസത്തിൽ ആയിരുന്നു അവന്‍ യെരൂശലേമിൽ വന്നത്; അതു രാജാവിന്‍റെ ഏഴാം ആണ്ടായിരുന്നു.
Malayalam Bible POC-ML 2013
അവന്‍ ജറുസലെമില്‍ എത്തിയത്‌ രാജാവിന്‍െറ ഏഴാംഭരണവര്‍ഷം അഞ്ചാംമാസമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എസ്രാ ജെറുശലേമിൽ വന്നുചേർന്നത് രാജാവിന്റെ ഏഴാമാണ്ടിൽ അഞ്ചാംമാസത്തിലാണ്.