Ezra 7:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒന്നാം മാസം ഒന്നാം ദിവസം അദ്ദേഹം ബാബിലോണില്‍നിന്നു യാത്ര പുറപ്പെട്ടു; ദൈവാനുഗ്രഹത്താല്‍ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിലെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
Malayalam 1992 MBSI
ഒന്നാം മാസം ഒന്നാം തിയ്യതി അവന്‍ ബാബേലില്‍നിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവന്‍ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽ നിന്ന് യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായിരുന്നതു കൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒന്നാം മാസം ഒന്നാം തീയതി അവന്‍ ബാബേലിൽനിന്നു യാത്രപുറപ്പെട്ടു; തന്‍റെ ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായിരുന്നതുകൊണ്ട് അവന്‍ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിൽ എത്തി.
Malayalam Bible POC-ML 2013
ദൈവാനുഗ്രഹത്താല്‍ അവന്‍ ഒന്നാംമാസം ഒന്നാം ദിവസം ബാബിലോണില്‍നിന്നുയാത്രപുറപ്പെട്ട്, അഞ്ചാംമാസം ഒന്നാം ദിവസം ജറുസലെമിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒന്നാംമാസം ഒന്നാംതീയതി അദ്ദേഹം ബാബേലിൽനിന്ന് യാത്രതിരിച്ചു. തന്റെ ദൈവത്തിന്റെ കരുണയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതുകൊണ്ട് അഞ്ചാംമാസം ഒന്നാംതീയതി അദ്ദേഹം ജെറുശലേമിൽ എത്തി.