Ezra 8:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹവായിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാന്‍ ഇവരെ ഒരുമിച്ചു കൂട്ടി. അവിടെ ഞങ്ങള്‍ പാളയമടിച്ചു മൂന്നു ദിവസം പാര്‍ത്തു. ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചു. എന്നാല്‍ ലേവിയുടെ വംശജരില്‍ ആരെയും അവിടെ കണ്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
Malayalam 1992 MBSI
ഇവരെ ഞാന്‍ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരില്‍ ആരെയും അവിടെ കണ്ടില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്ന് ദിവസം പാളയമടിച്ച് പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചപ്പോൾ, ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവരെ ഞാന്‍ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
Malayalam Bible POC-ML 2013
അഹാവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്തു ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി. അവിടെ ഞങ്ങള്‍ മൂന്നു ദിവസം താവളമടിച്ചു. പുരോഹിതന്‍മാരെയും ജനത്തെയും പരിശോധിച്ചപ്പോള്‍ ലേവിയുടെ പുത്രന്‍മാരാരുമില്ലെന്നു മനസ്‌സിലായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹവായിലേക്കൊഴുകുന്ന നദിക്കരികെ ഞാൻ അവരെ വിളിച്ചുകൂട്ടി; ഞങ്ങൾ അവിടെ മൂന്നുദിവസം താമസിച്ചു. ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ ഞാൻ പരിശോധിച്ചപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.