Ezra 8:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവും അദ്ദേഹത്തിന്‍റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേല്യരും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനു വഴിപാടായി അര്‍പ്പിച്ചിരുന്ന വെള്ളിയും സ്വര്‍ണവും പാത്രങ്ങളും തൂക്കി ഞാന്‍ അവരെ ഏല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
Malayalam 1992 MBSI
രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കും തൂക്കിക്കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവും, അവന്റെ മന്ത്രിമാരും, പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്ന യിസ്രായേല്യർ ഒക്കെയും നമ്മുടെ ദൈവത്തിന്റെ ആലയത്തിനായി അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്ക് തൂക്കിക്കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവും അവന്‍റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്‍റെ ആലയംവകയ്ക്ക് അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കു തൂക്കിക്കൊടുത്തു.
Malayalam Bible POC-ML 2013
രാജാവും, ഉപദേശ കരും, പ്രഭുക്കന്‍മാരും അവിടെ സന്നിഹിതരായ ഇസ്രായേല്‍ മുഴുവനും ഞങ്ങളുടെ ദൈവത്തിന്‍െറ ആലയത്തിനു വേണ്ടി കാഴ്‌ചയായി അര്‍പ്പി ച്ചസ്വര്‍ണവും വെള്ളിയും പാത്രങ്ങളും ഞാന്‍ അവരെ തൂക്കിയേല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവും അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേൽ എല്ലാവരും നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി സംഭാവനചെയ്ത സ്വർണവും വെള്ളിയും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.