Ezra 8:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ദൈവത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരാണ്. ഈ പാത്രങ്ങളും വേര്‍തിരിക്കപ്പെട്ടവയാണ്. വെള്ളിയും സ്വര്‍ണവും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു സ്വമേധാദാനമായി അര്‍പ്പിക്കപ്പെട്ടവയും ആണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരോടു: നിങ്ങൾ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു ഔദാര്യദാനമാകുന്നു;
Malayalam 1992 MBSI
ഞാന്‍ അവരോടുനിങ്ങള്‍ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു ഔദാര്യ ദാനമാകുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവരോട്: “നിങ്ങൾ ദൈവത്തിന് വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരോട്: നിങ്ങള്‍ ദൈവത്തിനു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നെ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;
Malayalam Bible POC-ML 2013
ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിനു വിശുദ്‌ധരാണ്; ഈ പാത്രങ്ങളും വിശുദ്‌ധമാണ്. ഈ സ്വര്‍ണവും വെള്ളിയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനുള്ള സ്വാഭീഷ്‌ടക്കാഴ്‌ചകളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധർ; ഈ ഉപകരണങ്ങളും വിശുദ്ധം. ഈ സ്വർണവും വെള്ളിയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കുള്ള സ്വമേധായാഗമാണ്.