Ezra 8:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുഖ്യ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരുടെയും മുമ്പാകെ യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ അറകളില്‍വച്ച് തൂക്കി ഏല്പിക്കുന്നതുവരെ ഇവ ഭദ്രമായി സൂക്ഷിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
നിങ്ങള്‍ അവയെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്‍റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ആലയത്തിലെത്തി അവിടത്തെ അറകള്‍ക്കുള്ളില്‍വച്ച്‌ പ്രധാനപുരോഹിതന്‍മാരുടെയും ലേവ്യരുടെയും ജറുസലെമിലുള്ള ഇസ്രായേല്‍ക്കുടുംബത്തലവന്‍മാരുടെയും മുന്‍പാകെ തൂക്കിയേല്‍പിക്കുന്നതുവരെ അവ സൂക്‌ഷിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിലേക്ക് ഇസ്രായേലിന്റെ പുരോഹിതന്മാരുടെ പ്രധാനികൾക്കും ലേവ്യർക്കും ഇസ്രായേലിന്റെ പിതൃഭവനത്തലവന്മാർക്കും ഇവ തൂക്കി ഏൽപ്പിക്കുന്നതുവരെ നല്ലവണ്ണം സംരക്ഷിക്കണം.”