Ezra 8:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒന്നാം മാസം പന്ത്രണ്ടാം ദിവസം അഹവാ നദിക്കരയില്‍നിന്നു ഞങ്ങള്‍ യെരൂശലേമിലേക്കു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്‍റെ കൃപ ഞങ്ങള്‍ക്കുണ്ടായിരുന്നു. ശത്രുക്കളില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവരില്‍നിന്നും അവിടുന്നു ഞങ്ങളെ കാത്തുരക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
Malayalam 1992 MBSI
യെരൂശലേമിന്നു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കല്‍നിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്റെ കയ്യില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവന്റെ കയ്യില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
`യെരൂശലേമിന് പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിനരികെ നിന്ന് പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നു; അവിടുന്ന് ശത്രുവിന്റെയും, വഴിയിലുള്ള പതിയിരുപ്പുകാരന്റെയും കയ്യിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേമിനു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്‍റെ കൈയിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്‍റെ കൈയിൽനിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
Malayalam Bible POC-ML 2013
ഒന്നാംമാസം പന്ത്രണ്ടാം ദിവസം ഞങ്ങള്‍ അഹാവാനദീതീരത്തുനിന്ന് ജറുസലെമിലേക്കു പുറപ്പെട്ടു. ദൈവത്തിന്‍െറ കരം ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. അവിടുന്ന് ഞങ്ങളെ ശത്രുക്കളില്‍നിന്നും വഴിയിലുള്ള അപകടങ്ങളില്‍നിന്നും രക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒന്നാംമാസം പന്ത്രണ്ടാംതീയതി, ജെറുശലേമിലേക്കു പോകുന്നതിനായി ഞങ്ങൾ അഹവാനദീതീരത്തുനിന്ന് യാത്രതിരിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ ശത്രുവിന്റെ കൈയിൽനിന്നും വഴിയിലെ കൊള്ളക്കാരിൽനിന്നും അവിടന്ന് ഞങ്ങളെ വിടുവിച്ചു.