Ezra 9:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സായാഹ്നയാഗത്തിന്‍റെ സമയംവരെ ഞാന്‍ അങ്ങനെ ഇരുന്നു. മടങ്ങിവന്ന പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവം അരുളിച്ചെയ്ത വചനങ്ങള്‍ കേട്ടു പരിഭ്രാന്തരായവരും എന്‍റെ ചുറ്റും വന്നുകൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.
Malayalam 1992 MBSI
പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിന്‍ ദൈവത്തിന്റെ വചനത്തിങ്കല്‍ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കല്‍ വന്നുകൂടി; എന്നാല്‍ ഞാന്‍ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രവാസികളുടെ അകൃത്യം നിമിത്തം യിസ്രായേലിൻദൈവത്തിന്റെ വചനത്തിൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗം വരെ അങ്ങനെ തന്നെ ഇരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രവാസികളുടെ അകൃത്യം നിമിത്തം യിസ്രായേലിന്‍ദൈവത്തിന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവരൊക്കെയും എന്‍റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാന്‍ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.
Malayalam Bible POC-ML 2013
സായാഹ്‌നബലിയുടെ സമയംവരെ ഞാന്‍ അങ്ങനെ ഇരുന്നു; മടങ്ങിയെത്തിയ പ്രവാസികളുടെ അവിശ്വസ്‌തതയെക്കുറിച്ച്‌ ഇസ്രായേലിന്‍െറ ദൈവം അരുളിച്ചെയ്‌ത വാക്കുകേട്ടു പരിഭ്രാന്തരായ എല്ലാവരും എന്‍െറ ചുറ്റുംകൂടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിന്റെ ദൈവത്തിന്റെ വചനത്തിൽ നടുങ്ങുന്നവരെല്ലാം പ്രവാസികളുടെ അവിശ്വസ്തതനിമിത്തം എന്റെ ചുറ്റും വന്നുകൂടി. സന്ധ്യായാഗംവരെ ഞാൻ അവിടെത്തന്നെ സ്തംഭിച്ച് ഇരുന്നു.