Ezra 9:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഞാന്‍ സായാഹ്നയാഗസമയത്ത് എഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടുകുത്തി എന്‍റെ ദൈവമായ സര്‍വേശ്വരനിലേക്കു കൈകള്‍ ഉയര്‍ത്തി പറഞ്ഞു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സന്ധ്യായാഗത്തിന്റെ സമയത്തു ഞാൻ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലർത്തി പറഞ്ഞതെന്തെന്നാൽ:
Malayalam 1992 MBSI
സന്ധ്യായാഗത്തിന്റെ സമയത്തു ഞാന്‍ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈമലര്‍ത്തി പറഞ്ഞതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സന്ധ്യായാഗ സമയത്ത് ഞാൻ എന്റെ ഉപവാസം വെടിഞ്ഞ്, എഴുന്നേറ്റ് കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ മുമ്പാകെ കൈ മലർത്തി പറഞ്ഞതെന്തെന്നാൽ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സന്ധ്യായാഗത്തിന്‍റെ സമയത്ത് ഞാന്‍ എന്‍റെ ആത്മതപനം വിട്ട് എഴുന്നേറ്റ് കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്‍റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലര്‍ത്തി
Malayalam Bible POC-ML 2013
സായാഹ്‌ന ബലിയുടെ സമയത്ത്‌ ഞാന്‍ ഉപവാസത്തില്‍ നിന്നെഴുന്നേറ്റ്‌ കീറിയ വസ്‌ത്രവും മേലങ്കിയുമായി മുട്ടിന്‍മേല്‍ വീണ്‌, എന്‍െറ ദൈവമായ കര്‍ത്താവിന്‍റ നേര്‍ക്ക്‌ കൈകളുയര്‍ത്തി അപേക്‌ഷിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സന്ധ്യായാഗസമയത്ത് ഞാൻ എന്റെ ആത്മതപനത്തിൽനിന്ന് എഴുന്നേറ്റ്, കീറിയ വസ്ത്രത്തോടും മേലങ്കിയോടുംകൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ നേർക്കു കൈകൾ വിരിച്ച്